SSLC IT Model Exam 2016-17

ഐ.ടി സ്കൂള്‍  പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന്  ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി  എക്സാം സോഫ്ട്‌വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.സോഫ്ട്‌വെയര്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada  
Standard 8 Theory - English | Malayalam | Tamil | Kannada    
Practical - English | Malayalam | Tamil | Kannada   Document
9 Theory-  English | Malayalam | Tamil | Kannada  Practical -English | Malayalam
IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD 

pledge


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ജി.വി.എച്ച്.എസ്.എസ് കൊപ്പം
ജനുവരി 27
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ സ്കൂള്‍ അസംബ്ലി നടക്കുകയും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കാനുള്ള പ്രതിജ്ഞയെടുക്കുകയും ചെയ്തു.തുടര്‍ന്ന് പതിനൊന്നുമണിക്ക് പൊതുസമൂഹത്തിന്റെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്ത് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിന് ഞങ്ങളുമുണ്ട് കൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രതി‍ജ്ഞയെടുത്തു.പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കമ്മുക്കുട്ടി എടത്തോള്‍,കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമിത,വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.വനജകൃഷ്ണകുമാര്‍,മെമ്പര്‍ ശ്രി.കൃഷ്ണകുമാര്‍, എസ്.സി..ആര്‍.ടി ഫാക്കല്‍റ്റി ശ്രീ.നാരായണനുണ്ണി,പി.ടി.എ പ്രസിഡന്റ് ശ്രീ.ഷാഹുല്‍ ഹമീദ്,എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.ബീന,പ്രധാന അധ്യാപിക ശ്രീമതി പാത്തുമ്മക്കുട്ടി,ഡെ.ഹെഡ്മാസ്റ്റര്‍ ശ്രീ.പി.കെ യൂസുഫ്, പി.ടിഎ ഭാരവാഹികള്‍,രക്ഷിതാക്കള്‍ എന്നിവര്‍ പ്രതിജ്ഞയെടുത്തു.

nss


24/12/2016


ഇന്നത്തെ പ്രോഗ്രാം

എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്
(ക്ലീന്‍ കൊപ്പം )കൊപ്പം. കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സപ്തദിന സഹവാസക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു.പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ടി.കെ. നാരായണദാസ് നിര്‍വ്വഹിച്ചു.ക്ലീന്‍ കൊപ്പം എന്ന ബാനറില്‍ കൊപ്പം അങ്ങാടി മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ലഹരിമുക്ത ഗ്രാമം തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള യുവജനങ്ങളുടെ സംഘശക്തി പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 23 മുതല്‍ 29 വരെ കൊപ്പം ദാറുല്‍ അഥ് ഫാല്‍ കേന്ദ്രമാക്കി നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രി.എം.വി.കിഷോര്‍ സ്വാഗതവും കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമിത അധ്യക്ഷതയും വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രി.ടി.പി നാരായണ്‍,ശ്രി.എന്‍.പി.ഷാഹുല്‍ ഹമീദ്(പി.ടി..പ്രസിഡന്റ്),ശ്രിമതി.പാത്തുമ്മക്കുട്ടി ടീച്ചര്‍(ഹെഡ്മിസ്ട്രസ് ), ശ്രി.പി.കെ.യൂസുഫ്,സിദ്ധീഖ്,അബ്ബാസ് ,ഷാജി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രോഗ്രാം ഓഫീസര്‍ ശ്രീ.മനോജ്.എം.ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.

25/12/2016

കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി കൊപ്പം അങ്ങാടി ശുചീകരണം ബഹു.പട്ടാമ്പി എം.എല്‍.എ ശ്രീ.മുഹമ്മദ് മുഹ്സിന്‍ നിര്‍വ്വഹിക്കുന്നു.ക്ലീന്‍ കൊപ്പം എന്നറിയപ്പെടുന്ന ഈ പ്രവര്‍ത്തനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കമ്മുക്കുട്ടി എടത്തോള്‍ ,കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമിത,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,യുവജനസംഘടനകള്‍,വ്യാപാരികള്‍ ,ക്ലബ്ബുകള്‍ ,തൊഴിലാളി സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്ലീനിംഗ് ക്യാമ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

varsha
പാലക്കാടിന്റെ സ്വര്‍ണ്ണക്കുതിപ്പില്‍ ഇനി
കൊപ്പം ഗവ: ഹൈസ്ക്കൂളും...


മത്സരിച്ച രണ്ടിനങ്ങളിലും സ്വര്‍ണ്ണത്തിളക്കവുമായി വര്‍ഷ മുരളീധരന്‍...
           കേരള സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍ ആദ്യമത്സരത്തില്‍ തന്നെ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ വര്‍ഷമുരളീധരന്‍ കായികചരിത്രത്തില്‍ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ 

ഹൈസ്ക്കൂളിലെ ഹരിദേവന്‍മാഷിന്റെ പരിശീലനത്തില്‍ മികച്ച കായികപ്രതിഭയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയില്‍ ഹൈജമ്പില്‍ 1.50 മീറ്ററുംലോംഗ് ജമ്പില്‍ 5.05 മീറ്ററും

ചാടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദില്‍ വെച്ചു നടന്ന 

ഇന്റര്‍ ക്ലബ്ബ് ഓപ്പണ്‍മീറ്റില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണ്ണം

 കരസ്ഥമാക്കിയപ്പോള്‍തന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ
 തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു വര്‍ഷയ്ക്കും ഹരിദേവന്‍ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം 

കൊയ്യാനായതില്‍ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ 

അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വര്‍ണ്ണനേട്ടത്തില്‍

 പിടിഎയും വിദ്യാര്‍ത്ഥികളും വളരെയധികം സന്തോഷത്തിലാണ്
വര്‍ഷയുടെ   വര്‍ഷം.....

നോട്ടീസ്

നമ്മുടെ വിദ്യാലയത്തിൻ്റെ (ജി.വി.എച്ച് എസ് എസ്. കൊപ്പത്തിൻ്റെ )സുവർണ ജൂബിലി ആഘോഷം. സ്വാഗതസംഘം രൂപീകരണയോഗം.2016.നവംബർ 2 ബുധനാഴ്ച.2.30.ന്.ഉച്ചയ്ക്ക്. നമ്മുടെ വിദ്യായലയത്തിൽ വെച്ച്.(സ്കൂളിൽ) ചേരുന്നതാണ്.പ്രസ്തുത യോഗത്തിൽ താകളും സുഹൃത്തുക്കളും പകെടുക്കണമെന്ന് അഭ്യർഥിക്കുന്നു. സ്നേഹാദരപൂർവ്വം..എൻ.പി.ഷാഹുൽ ഹമീദ്.PTA.പ്രസിഡന്റ് 9447423289. എം.വി.കിഷോർ.VHSE പ്രിൻസിപ്പൽ.9947100106.എ.പാത്തുമ്മകുട്ടി.HM.& പ്രിൻസിപ്പൽ. ഇൻചാർജ് HSS.9497672075....

സുവര്‍ണ്ണ

സവുര്‍ണ്ണജൂബിലി വര്‍ഷം
 

varsha


അഭിനന്ദനങ്ങള്‍ വര്‍ഷ
ഇന്റര്‍ ക്ലബ്ബ് ദേശീയ മീറ്റില്‍

ലോംഗ് ജംമ്പില്‍ സ്വര്‍ണ്ണം 
വര്‍ഷയോടൊപ്പം നമ്മുടെ വിദ്യാലയവും ഉയരങ്ങളിലേക്ക്............
 ഇത് വര്‍ഷാമുരളീധരന്‍ കൊപ്പം ഗവ:ഹൈസ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി.ഹൈദരാബാദില്‍ നടന്ന ഇന്റര്‍ ക്ലബ്ബ് ദേശീയ മീറ്റില്‍ ലോംഗ് ജംമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം നേടിയ മിടുക്കി..ജി.വി രാജയിലോ മറ്റ് കായിക മത്സരങ്ങള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നോ പരിശീലനം ലഭിച്ച് പുറത്തുവന്ന വന്ന ഒരു കായികതാരമല്ല വര്‍ഷ എന്നതാണ് ഈ വിജയത്തിന്റെ തിളക്കം.പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപമുള്ള കൊപ്പം ഗവ : ഹൈസ്കൂള്‍ എന്ന പൊതുവിദ്യാലയത്തിന്റെ സന്തതിയാണിവള്‍. ഇന്റര്‍ ക്ലബ്ബ് സ്റ്റേറ്റ് മീറ്റില്‍ ഹൈജംമ്പില്‍ (1.41 മീറ്റര്‍) വെള്ളി മെഡലും ലോംഗ്ജംമ്പില്‍ (4.65) വെങ്കലവും കരസ്ഥമാക്കിയാണി മിടുക്കി ദേശീയമീറ്റിലേക്ക് പുറപ്പെട്ടത്.
ഏഴാം ക്ലാസുവരെ മണ്ണേങ്കോട് യു.പി സ്കൂളിലെ കായികാധ്യാപകനായ സഫീര്‍മാഷിന്റെ സഹായത്തോടെ ഉപജില്ലാതലത്തില്‍ വിജയിയായിരുന്നു.കൊപ്പം ഗവ ഹൈസ്ക്കൂളില്‍ എത്തിയതോടെ വിദ്യാലയത്തിന്റെ കായിക വിഭാഗംപരിശീലകനായ ഹരിദേവന്‍ മാഷ് വര്‍ഷയിലെ കായികതാരത്തിന്റെ മികവ് കണ്ടത്തുകയും കൃത്യമായപരിശീലനത്തിലൂടെ ജില്ലാ-സംസ്ഥാനമത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കുകയും ചെയ്തു..തുടര്‍ച്ചയായി പട്ടാമ്പി ഉപജില്ല കായികമേളയില്‍ കൊപ്പം ഹൈസ്ക്കൂളിനെ വിജയത്തിന്റെ നെറുകയില്‍ കൊണ്ടെത്തിക്കുന്ന ഹരിദേവന്‍മാഷിന്റെ പരിശീലനം ലഭ്യമായതോടെ ദേശീയമീറ്റില്‍ വിജയം ആവര്‍ത്തിക്കാനായി.നാലാംക്ലാസില്‍ വെച്ചാണ് ആദ്യമായി ലോംഗ്ജംമ്പില്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവുമെന്ന് വര്‍ഷ മനസ്സിലാക്കുന്നത്.തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന വര്‍ഷയുടെ പിതാവ് ,മുരളീധരന്‍ ഗള്‍ഫിലാണ്.കൊപ്പം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മടാപറമ്പില്‍ ഹൗസില്‍ അമ്മ ഗീതയും അനുജനുംമൊത്താണ് താമസം.എന്നും രാവിലെ കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്ന വര്‍ഷ, മികച്ച കായികതാരമാവുക എന്നതുതെന്നെയാണ് തന്റെ സ്വപ്നം എന്നു പറയുമ്പോള്‍ ഹരിദേവന്‍ മാഷിന്റെ പരിശീലനവും കൊപ്പം ഹൈസ്ക്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അധ്യാപകരുടെയുംരക്ഷിതാക്കളുടെയും പിന്തുണയും പ്രാര്‍ത്ഥനകളും കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ്. വര്‍ഷയെയും ഹരിദേവന്‍മാഷിനെയും സ്വീകരിക്കാന്‍ വിദ്യാലയവും ,പി.ടി.എയും കാത്തിരിക്കുന്നു.

pta 2016-17

അഭിനന്ദനങ്ങള്‍
എന്‍.പി.ഷാഹുല്‍,പി.ടി.എ പ്രസിഡന്റ്.‍‍‍‍  
ഇന്നലെ നടന്ന പി.ടി.എ ജനറല്‍ ബോഡിയില്‍ കൊപ്പം ഹൈസ്ക്കൂളിന്റെ പുതിയ പി.ടി.എ പ്രസിഡന്റായി ഷാഹുല്‍.എന്‍.പിയെയും എസ്.എം.സി ചെയര്‍മാനായി മുഹമ്മദാലി,​​എം.പി.ടിയെ പ്രസിഡന്റായി ശ്രീമതി ബീനയെയും തെരെഞ്ഞെടുത്തു.ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍

വര്‍ഷ

അഭിനന്ദനങ്ങള്‍
വര്‍ഷ മുരളീധരന്‍
ദേശീയ ഓപ്പണ്‍ മീറ്റില്‍ പങ്കെടുക്കുന്നു

ഇത് വര്‍ഷാമുരളീധരന്‍ നമ്മുടെ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി.ഹൈദരാബാദില്‍ നടക്കുന്ന ഇന്റര്‍ ക്ലബ്ബ് ദേശീയ മീറ്റില്‍ ലോംഗ് ജംമ്പ്,ഹൈജംപ് മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.ജി.വി രാജയിലോ മറ്റ് കായിക മത്സരങ്ങള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നോ പരിശീലനം ലഭിച്ച് പുറത്തുവന്ന വരുന്ന ഒരു കായികതാരമല്ല  വര്‍ഷ എന്നതാണ് ഈ വിജയത്തിന്റെ തിളക്കം.പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപമുള്ള കൊപ്പം ഗവ : ഹൈസ്കൂള്‍ എന്ന പൊതുവിദ്യാലയത്തിന്റെ സന്തതിയാണിവള്‍. ഇന്റര്‍ ക്ലബ്ബ് സ്റ്റേറ്റ് മീറ്റില്‍  ഹൈജംമ്പില്‍ (1.41 മീറ്റര്‍)  വെള്ളി മെഡലും ലോംഗ്ജംമ്പില്‍ (4.65) വെങ്കലവും  കരസ്ഥമാക്കിയാണി മിടുക്കി ദേശീയമീറ്റിലേക്ക് പുറപ്പെടുന്നത്.
ഏഴാം ക്ലാസുവരെ മണ്ണേങ്കോട് യു.പി സ്കൂളിലെ കായികാധ്യാപകനായ സഫീര്‍മാഷിന്റെ സഹായത്തോടെ ഉപജില്ലാതലത്തില്‍ വിജയിയായിരുന്നു.കൊപ്പം ഗവ ഹൈസ്ക്കൂളില്‍ എത്തിയതോടെ വിദ്യാലയത്തിന്റെ കായിക വിഭാഗംപരിശീലകനായ ഹരിദേവന്‍ മാഷ് വര്‍ഷയിലെ കായികതാരത്തിന്റെ  മികവ് കണ്ടത്തുകയും കൃത്യമായപരിശീലനത്തിലൂടെ ജില്ലാ-സംസ്ഥാനമത്സരങ്ങള്‍ക്കായി  പരിശീലിപ്പിക്കുകയും ചെയ്യുന്നു.തുടര്‍ച്ചയായി പട്ടാമ്പി ഉപജില്ല കായികമേളയില്‍ കൊപ്പം ഹൈസ്ക്കൂളിനെ വിജയത്തിന്റെ നെറുകയില്‍ കൊണ്ടെത്തിക്കുന്ന ഹരിദേവന്‍മാഷിന്റെ പരിശീലനം ലഭ്യമായതോടെ ദേശീയമീറ്റില്‍ വിജയം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് വര്‍ഷ.നാലാംക്ലാസില്‍ വെച്ചാണ് ആദ്യമായി ലോംഗ്ജംമ്പില്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവുമെന്ന് വര്‍ഷ മനസ്സിലാക്കുന്നത്.തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന വര്‍ഷയുടെ പിതാവ് ,മുരളീധരന്‍ ഗള്‍ഫിലാണ്.കൊപ്പം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മടാപറമ്പില്‍ ഹൗസിലാണ് താമസം.അമ്മ ഗീതയും അനുജനുംമൊത്താണ് താമസം.എന്നും രാവിലെ കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്ന വര്‍ഷ,ദേശീയമീറ്റില്‍ രണ്ടിനങ്ങളിലും ഒന്നാംസ്ഥാനത്ത് എത്തുക എന്നതുതെന്നെയാണ് തന്റെ സ്വപ്നം എന്നു പറയുമ്പോള്‍ ഹരിദേവന്‍ മാഷിന്റെ പരിശീലനവും കൊപ്പം ഹൈസ്ക്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അധ്യാപകരുടെയും പ്രാര്‍ത്ഥനകളും കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസം തന്നെയാണീ കായികതാരത്തിലുണ്ടാകുന്നത്.വര്‍ഷക്കും ഹരിദേവന്‍മാഷിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

അധ്യാപകദിനം
അധ്യാപകദിനംസേവനത്തില്‍ നിന്നും വിരമിച്ച മുതിര്‍ന്ന അധ്യാപകരായ ശ്രീ.ജനാര്‍ദ്ധനന്‍ സര്‍,ശ്രീ.കെ.സി ഗോപാലകൃഷ്ണന്‍ സര്‍, ശ്രീമതി.രുഗ്മാഭായ് ടീച്ചര്‍ എന്നിവരെ ആദരിക്കുകയും അവരുടെ ജീവിതാനുഭവങ്ങളും ജീവിത ശൈലികളും പങ്ക് വെയ്ക്കകയും ചെയ്തു.

സ്കൂള്‍ ചിത്രങ്ങള്‍

സ്കൂള്‍ ചിത്രങ്ങള്‍
അസംബ്ലി

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 
ശ്രീ.നാരായണനുണ്ണി
(ഡയറ്റ് ഫാക്കല്‍റ്റി,പാലക്കാട്)ശ്രീ.ഇഖ്ബാല്‍  (ഡയറ്റ് ഫാക്കല്‍റ്റി)ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധദിനം
ഉദ്ഘാടനം
ശ്രീ.സുനീര്‍സിംഗ് 
(പോലിസ് ഇന്‍സ്പെക്ടര്‍ പട്ടാമ്പി)psyco socio club

    സൈക്കോ സോഷ്യല്‍ ക്ലബ്ബ്
ഉദ്ഘാടനം
ശ്രീമതി.ലത
(വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍,പാലക്കാട്)