nss


24/12/2016


ഇന്നത്തെ പ്രോഗ്രാം

എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്
(ക്ലീന്‍ കൊപ്പം )



കൊപ്പം. കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സപ്തദിന സഹവാസക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു.പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ടി.കെ. നാരായണദാസ് നിര്‍വ്വഹിച്ചു.ക്ലീന്‍ കൊപ്പം എന്ന ബാനറില്‍ കൊപ്പം അങ്ങാടി മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ലഹരിമുക്ത ഗ്രാമം തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള യുവജനങ്ങളുടെ സംഘശക്തി പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 23 മുതല്‍ 29 വരെ കൊപ്പം ദാറുല്‍ അഥ് ഫാല്‍ കേന്ദ്രമാക്കി നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രി.എം.വി.കിഷോര്‍ സ്വാഗതവും കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമിത അധ്യക്ഷതയും വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രി.ടി.പി നാരായണ്‍,ശ്രി.എന്‍.പി.ഷാഹുല്‍ ഹമീദ്(പി.ടി..പ്രസിഡന്റ്),ശ്രിമതി.പാത്തുമ്മക്കുട്ടി ടീച്ചര്‍(ഹെഡ്മിസ്ട്രസ് ), ശ്രി.പി.കെ.യൂസുഫ്,സിദ്ധീഖ്,അബ്ബാസ് ,ഷാജി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രോഗ്രാം ഓഫീസര്‍ ശ്രീ.മനോജ്.എം.ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.

25/12/2016

കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി കൊപ്പം അങ്ങാടി ശുചീകരണം ബഹു.പട്ടാമ്പി എം.എല്‍.എ ശ്രീ.മുഹമ്മദ് മുഹ്സിന്‍ നിര്‍വ്വഹിക്കുന്നു.ക്ലീന്‍ കൊപ്പം എന്നറിയപ്പെടുന്ന ഈ പ്രവര്‍ത്തനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കമ്മുക്കുട്ടി എടത്തോള്‍ ,കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമിത,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,യുവജനസംഘടനകള്‍,വ്യാപാരികള്‍ ,ക്ലബ്ബുകള്‍ ,തൊഴിലാളി സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്ലീനിംഗ് ക്യാമ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment