രചനകള്‍


അന്റാര്‍ട്ടിക്ക യാത്രയുടെ ഓര്‍മ്മയില്‍ ജയപാലന്‍ സാര്‍
(തയ്യാറാക്കിയത്:മുഹമ്മദ് ഇഖ്ബാല്‍ ജി.വി.എച്ച്.എസ്.എസ് മങ്കട)

 
ഇന്ത്യയുടെ പത്താമത്തെ അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തില്‍ ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും വന്ന ഉദ്യോഗസ്ഥന്‍ ഒരു കേരളീയനായിരുന്നു.മലപ്പുറം ജില്ലയിലെ മങ്കട പാറക്കല്‍ വേലായുധന്റെ മകനായ ശ്രീ.ജയപലന്‍ എന്ന നാവിക സേനയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ചെന്നപ്പേള്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്.പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ വന്‍കരകള്‍ എന്ന ഭാഗത്ത് അന്റാര്‍ട്ടിക്കയെ പഠനവിധേയമാക്കുന്നുണ്ട്.ഈ അനുഭവകുറിപ്പുകൂടി ഉപയോഗപ്പെടുത്താവുന്നതാണ്.
ഇപ്പോള്‍ മങ്കടയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ശ്രീ.ജയപലന്‍ തന്റെ അന്റാര്‍ട്ടിക്ക അനുഭവം പങ്കുവെച്ചപ്പോള്‍ അത്ഭുതപ്പെട്ടത് ഞങ്ങളായിരുന്നു.

ഇന്ത്യയുടെ പത്താമത്തെ അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തിന്റെ സമ്മര്‍ ടീമിലേക്ക് ഓഷ്യന്‍ ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും ശ്രീ.ജയപലനെ തെരഞ്ഞടുത്തു.1990 നവംബര്‍ 27ന് മര്‍മ്മ ഗോവയില്‍ നിന്നും സ്വീഡന്റെ എംവി ടുലെലാന്‍ഡ് (MV.TUELELAND) നൂറ് സംഘാംഗങ്ങളുമായി യാത്ര തിരിച്ചു.ടീം ലീഡര്‍ ഡോ..കെ.ഹന്‍ജുറ
(National Physical Laboratory-New Delhi) ആയിരുന്നു.ഒരു മാസത്തെ യാത്രക്ക് ശേഷമാണ് അന്റാര്‍ട്ടിക്കയിലെത്തുന്നത്.

മൗറീഷ്യസ് വരെ നല്ല ചൂടായിരുന്നു.ഡിസംബര്‍ ഒന്നിന് ഭൂമധ്യരേഖ മുറിച്ചു കടന്നു.ഡിസംബര്‍ 11ന് 40 ഡിഗ്രി തെക്കിലെത്തി.അക്ഷാംശം
60ഡിഗ്രി തെക്കിലെത്തിയപ്പേഴേക്കും സമുദ്രത്തില്‍ ഐസ് മലകള്‍ കാണാന്‍ തുടങ്ങി. ഡിസംബര്‍ 28ന് കൃത്ത്യം 31ദിവസങ്ങള്‍ക്ക് ശേഷം
അന്റാര്‍ട്ടിക്കയിലെത്തി.നങ്കൂരമിടാന്‍ തുറമുഖമില്ലാത്തതിനാത്‍ ഐസ് മലകളില്‍ കുറ്റികളുറപ്പിച്ചായിരുന്നു കപ്പല്‍ നിര്‍ത്തിയിരുന്നത്.ഇന്ത്യന്‍ നേവിയുടെ രണ്ട് ചേതക്ക് ഹെലികോപ്ടറും എയര്‍ഫോഴ്സിന്റെ ഹെലികോപ്ടറുംഉപയോഗിച്ചാണ് അന്റാര്‍ട്ടിക്കയില്‍ യാത്ര ചെയ്തത്.ഇന്ത്യന്‍ പര്യവേഷണ സംഘം സ്ഥാപിച്ച മൈത്രി സ്റ്റേഷനില്‍ എത്തിയപ്പേള്‍ നേരത്തെ വന്ന വിന്റര്‍ ടീം അംഗങ്ങള്‍ തിരിച്ചുപോന്നു.
സമ്മര്‍ സീസണില്‍ 24മണിക്കൂറും പകലായിരിക്കും.ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള ഡോ.ഉഷ സച്ദേവ് അടക്കം രണ്ടു വനിതകള്‍ സംഘത്തിലുണ്ടായിരുന്നു.ഇന്ത്യന്‍ പര്യവേഷണ സംഘം അവിടെ എത്തുമ്പോള്‍ ഒരു ജര്‍മ്മന്‍ സംഘം അവിടെ ഉണ്ടായിരുന്നു.ഇന്ത്യന്‍ നേവിക്ക് കമ്മ്യൂണിക്കേഷന്‍,കാലാവസ്ഥ പഠനം,ഭക്ഷണം എന്നിവയുടെ ചുമതലയായിരുന്നു.നിത്യേന ഡല്‍ഹിയിലുള്ള നേവല്‍ ഹെഡ് ക്വാര്‍ട്ടറി
ലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന ചുമതല ശ്രീ.ജയപലനായിരുന്നു.
മോഴ്സ് കോഡും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.രണ്ട്മാസത്തോളം പര്യവേഷണ സംഘം
അവിടെ ചെലവഴിച്ചു.ഇതിനിടയില്‍ മറക്കാനാവാത്ത രണ്ട് അനുഭവങ്ങളുണ്ടായി.അതിലൊന്ന് മൈത്രി സ്റ്റേഷന്‍ സന്ദര്‍ശിക്കാനായി പോയപ്പേള്‍ കൊടുങ്കാറ്റ് വീശുകയും ജയപാലന്‍ ഉള്‍പ്പെടുന്ന ടീമിനെ കാണാനാവാതെ കപ്പല്‍ തിരിക്കുകയും ഭാഗ്യവശാല്‍ ഒരു വെളിച്ചം കണ്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ കണ്ടെത്തിയതും വളരെ ആകാംക്ഷയോടെയാണ് ‍ഞങ്ങള്‍ കേട്ടത്.രണ്ടാമത്തെ സംഭവം ടീം അംഗങ്ങളില്‍ രണ്ടുപേര്‍ അവിടെ വെച്ച് മരിച്ചതും അവരുടെ ശരീരം അവിടെ തന്നെ അടക്കം ചെയ്തതുമാണ്.ഒരു നിമിഷം പ്രത്യേക വസ്ത്രങ്ങളില്ലാതെ പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവവും ഭയാനകമായിരുന്നു.
അന്റാര്‍ട്ടിക്കയില്‍ യാതെരു മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പാടില്ല എന്നത് അന്താരാഷ്ട്ര ധാരണയാണ്.

ജീവിതത്തില്‍ ലഭിച്ച വലിയ ഭാഗ്യമായാണ് അന്റാര്‍ട്ടിക്ക യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.തനിക്ക് സര്‍വ്വീസില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും അന്നത്തെ പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവു നല്കിയ വിരുന്നും മായത്ത ഓര്‍മ്മകളായി ഇന്നും സൂക്ഷിക്കുന്നു.


No comments:

Post a Comment