സര്‍വ്വീസ് ജാലകം

സര്‍വ്വീസ് ജാലകം
നിങ്ങളുടെ സര്‍വ്വീസ് സംബന്ധമായ സംശയങ്ങള്‍  ഞങ്ങളുമായി പങ്കുവെയ്കൂ........

      sasiputhumana42@gmail.com


ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തു

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2010 ഡിസംബര്‍ 14 നോ അതിനുശേഷമോ സര്‍വ്വീസില്‍ പ്രവേശിച്ച് റഗുലറൈസേഷന്‍ പൂര്‍ത്തിയാകാത്ത ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിശദാംശങ്ങള്‍, നിയമനാധികാരികള്‍ ഒരാഴ്ചയ്ക്കകം നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ പി.എസ്.സി.യ്ക്ക് അയച്ചുകൊടുക്കണം. ഈ കാലാവധിയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ദീര്‍ഘകാല അവധിയിലുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍, അവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമ്പോള്‍ ഈ വിശദാംശങ്ങള്‍ നിയമനാധികാരി ശേഖരിച്ച് പി.എസ്.സിക്ക് നല്‍കേണ്ടതാണ്. ഭാവിയില്‍ പി.എസ്.സി. വഴി നേരിട്ടോ/ബൈട്രാന്‍സ്ഫര്‍ മുഖേനയോ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ദിവസം തന്നെ വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട പ്രൊഫോര്‍മ പൂരിപ്പിച്ച് നിയമനാധികാരിക്ക് നല്‍കേണ്ടതും നിയമനാധികാരി പ്രൊഫോര്‍മയും, നിയമന ശിപാര്‍ശയ്‌ക്കൊപ്പം പി.എസ്.സി. നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സാക്ഷ്യപ്പെടുത്തി ഒരാഴ്ചക്കകം പി.എസ്.സി.യ്ക്ക് അയച്ചുകൊടുക്കേണ്ടതും അതിന്റെ പകര്‍പ്പ് അക്കൗണ്ട് ജനറലിന് ലഭ്യമാക്കേണ്ടതുമാണ്. പി.എസ്.സി.യില്‍ നിന്നും ലഭിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥിയുടെ അസല്‍ തിരിച്ചറിയല്‍ പത്രികയും നിയമനാധികാരി ഓഫീസില്‍ സൂക്ഷിക്കേണ്ടതും ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അക്കൗണ്ട് ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്. ഭാവിയില്‍ പ്രൊമോഷനിലൂടെ ഗസറ്റഡ് തസ്തികയില്‍ നിയമിതരാകുന്ന എല്ലാ ഉദ്യോഗാസ്ഥരും നിയമന സമയത്ത് വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട പ്രൊഫോര്‍മ പൂരിപ്പിച്ച് നിയമനാധികാരിക്ക് നല്‍കേണ്ടതാണ്. അതിനു ശേഷം മാത്രമേ നിയമനാധികാരി ഓഫീസര്‍മാരെ നിയമിക്കപ്പെട്ട തസ്തികയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കാവൂ. പൂരിപ്പിച്ച നിര്‍ദ്ദിഷ്ട പ്രൊഫോര്‍മ ഉടന്‍തന്നെ അല്ലെങ്കില്‍ പരമാവധി ഒരാഴ്ചയ്ക്കകം പി.എസ്.സിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അക്കൗണ്ടന്റ് ജനറലിന് ലഭ്യമാക്കിയിട്ടുണ്ടെന്നും നിയമനാധികാരി ഉറപ്പുവരുത്തേണ്ടതാണ്. ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ സര്‍വ്വീസ് രേഖകള്‍ എല്ലാ വകുപ്പുകളിലും സൂക്ഷിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment