വര്‍ഷ

അഭിനന്ദനങ്ങള്‍
വര്‍ഷ മുരളീധരന്‍
ദേശീയ ഓപ്പണ്‍ മീറ്റില്‍ പങ്കെടുക്കുന്നു

ഇത് വര്‍ഷാമുരളീധരന്‍ നമ്മുടെ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി.ഹൈദരാബാദില്‍ നടക്കുന്ന ഇന്റര്‍ ക്ലബ്ബ് ദേശീയ മീറ്റില്‍ ലോംഗ് ജംമ്പ്,ഹൈജംപ് മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.ജി.വി രാജയിലോ മറ്റ് കായിക മത്സരങ്ങള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നോ പരിശീലനം ലഭിച്ച് പുറത്തുവന്ന വരുന്ന ഒരു കായികതാരമല്ല  വര്‍ഷ എന്നതാണ് ഈ വിജയത്തിന്റെ തിളക്കം.പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപമുള്ള കൊപ്പം ഗവ : ഹൈസ്കൂള്‍ എന്ന പൊതുവിദ്യാലയത്തിന്റെ സന്തതിയാണിവള്‍. ഇന്റര്‍ ക്ലബ്ബ് സ്റ്റേറ്റ് മീറ്റില്‍  ഹൈജംമ്പില്‍ (1.41 മീറ്റര്‍)  വെള്ളി മെഡലും ലോംഗ്ജംമ്പില്‍ (4.65) വെങ്കലവും  കരസ്ഥമാക്കിയാണി മിടുക്കി ദേശീയമീറ്റിലേക്ക് പുറപ്പെടുന്നത്.
ഏഴാം ക്ലാസുവരെ മണ്ണേങ്കോട് യു.പി സ്കൂളിലെ കായികാധ്യാപകനായ സഫീര്‍മാഷിന്റെ സഹായത്തോടെ ഉപജില്ലാതലത്തില്‍ വിജയിയായിരുന്നു.കൊപ്പം ഗവ ഹൈസ്ക്കൂളില്‍ എത്തിയതോടെ വിദ്യാലയത്തിന്റെ കായിക വിഭാഗംപരിശീലകനായ ഹരിദേവന്‍ മാഷ് വര്‍ഷയിലെ കായികതാരത്തിന്റെ  മികവ് കണ്ടത്തുകയും കൃത്യമായപരിശീലനത്തിലൂടെ ജില്ലാ-സംസ്ഥാനമത്സരങ്ങള്‍ക്കായി  പരിശീലിപ്പിക്കുകയും ചെയ്യുന്നു.തുടര്‍ച്ചയായി പട്ടാമ്പി ഉപജില്ല കായികമേളയില്‍ കൊപ്പം ഹൈസ്ക്കൂളിനെ വിജയത്തിന്റെ നെറുകയില്‍ കൊണ്ടെത്തിക്കുന്ന ഹരിദേവന്‍മാഷിന്റെ പരിശീലനം ലഭ്യമായതോടെ ദേശീയമീറ്റില്‍ വിജയം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് വര്‍ഷ.നാലാംക്ലാസില്‍ വെച്ചാണ് ആദ്യമായി ലോംഗ്ജംമ്പില്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവുമെന്ന് വര്‍ഷ മനസ്സിലാക്കുന്നത്.തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന വര്‍ഷയുടെ പിതാവ് ,മുരളീധരന്‍ ഗള്‍ഫിലാണ്.കൊപ്പം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മടാപറമ്പില്‍ ഹൗസിലാണ് താമസം.അമ്മ ഗീതയും അനുജനുംമൊത്താണ് താമസം.എന്നും രാവിലെ കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്ന വര്‍ഷ,ദേശീയമീറ്റില്‍ രണ്ടിനങ്ങളിലും ഒന്നാംസ്ഥാനത്ത് എത്തുക എന്നതുതെന്നെയാണ് തന്റെ സ്വപ്നം എന്നു പറയുമ്പോള്‍ ഹരിദേവന്‍ മാഷിന്റെ പരിശീലനവും കൊപ്പം ഹൈസ്ക്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അധ്യാപകരുടെയും പ്രാര്‍ത്ഥനകളും കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസം തന്നെയാണീ കായികതാരത്തിലുണ്ടാകുന്നത്.വര്‍ഷക്കും ഹരിദേവന്‍മാഷിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

No comments:

Post a Comment