ഹലോ മൈക് ടെസ്റ്റിങ്..!!


എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ "ഹലോ മൈക് ടെസ്റ്റിങ്..!!" എന്ന പാഠത്തിലൂടെ കുട്ടി മലയാള പാഠപുസ്തകത്തിലെ 'പുതുവര്‍ഷം'എന്ന കവിത സ്വയം ചെല്ലി റിക്കോര്‍ഡ് ചെയ്ത്, പശ്ചാത്തലസംഗീതമൊക്കെച്ചേര്‍ത്ത് മൊഞ്ചാക്കി എടുക്കുന്നതാണ്. ഇവിടെ അധ്യാപക പരിശീലനത്തിനിടയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലെ തൊടുപുഴയിലുമൊക്കെ ഇതൊരു തരംഗമായി വന്നു. തിരുവനന്തപുരം കല്ലറ വി എച് എസ് എസ്സിലെ എന്‍ സുനില്‍കുമാര്‍ സാര്‍ എട്ട് ഒമ്പത് പത്ത് മലയാളം പാഠപുസ്തകത്തിലെ എല്ലാ കവിതകളും റിക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച് സഹപഠിതാക്കളെ അത്ഭുതപ്പെടുത്തിയപ്പോള്‍, തൊടുപുഴ ടീമിന്റെ കവിതകള്‍ ആലപിച്ചത് കൈരളി ടിവി മാമ്പഴം ഫെയിം ലക്ഷ്മിദാസാണ്. രണ്ടുകൂട്ടരും അവയെല്ലാം മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികളെ കേള്‍പ്പിച്ചോളൂ മലയാളം അധ്യാപകരെല്ലാം. അഭിപ്രായങ്ങള്‍ പങ്കുവക്കാന്‍ മറക്കല്ലേ...!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കമന്റ് ബോക്സിലൂടെ തങ്ങളുടെ സ്വന്തം കവിത റിക്കോര്‍ഡ് ചെയ്തത് പങ്കുവയ്ക്കാനും അവസരമുണ്ട്. 
സുനില്‍കുമാര്‍ സാര്‍ ആലപിച്ച കവിതകള്‍ക്കായിഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. 
ലക്ഷ്മിദാസ് ആലപിച്ച കവിതകള്‍ക്കായി ഇവിടെക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.

No comments:

Post a Comment