വിജയോത്സവം 2015


വിജയോത്സവം 2015







 കൊപ്പം ഗവ:ഹൈസ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളെയും VHSE വിഭാഗത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും NMMS സ്കോളര്‍ഷിപ്പ് ,സ്കൗട്ട് രാജ്യപുരസ്കാര്‍ തുടങ്ങിയവ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്ന വിജയോത്സവം 2015 ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സുബൈദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ കമ്മുക്കുട്ടി എടത്തോള്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.ഷംസുദ്ധീന്‍, രവി സരോവരം,പി.ടി.എ പ്രസിഡന്റ് ശ്രീ.ഷുക്കൂര്‍ ,എസ്ആര്‍ജി കണ്‍വീനര്‍ എം.വി .രാജന്‍ ,പ്രിന്‍സിപ്പാള്‍ ശ്രീ.കിഷോര്‍എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രധാന അധ്യാപകന്‍ ശ്രീ .അബ്ദുറഹിമാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശശി എ.ടി നന്ദിയും രേഖപ്പെടുത്തി.വിജയിക്കള്‍ക്കുള്ള അവാര്‍ഡ് ദാനം ശ്രീമതി.സുബൈദ ഇസ്ഹാഖ് നിര്‍വ്വഹിച്ചു.

No comments:

Post a Comment