മനുഷ്യാവകാശ ദിനം : ഡിസംബര്‍ 10 ന് വിദ്യാലയങ്ങളില്‍ പ്രതിജ്ഞ എടുക്കും

മനുഷ്യാവകാശ ദിനം : ഡിസംബര്‍ 10 ന് വിദ്യാലയങ്ങളില്‍ പ്രതിജ്ഞ എടുക്കും

സമൂഹത്തില്‍ മനുഷ്യാവകാശ സാക്ഷരത വ്യാപിപ്പിക്കുക, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്നിവയുടെ ഭാഗമായി ഡിസംബര്‍ പത്തിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും പൊതു മേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലും മനുഷ്യാവകാശ ദിനം ആചരിക്കും. അന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്മാരും പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്വയംഭരണ സ്ഥാപനങ്ങളിലെയും മേധാവികളും മനുഷ്യാവകാശദിനം ആചരിക്കുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രതിജ്ഞ : ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാപ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment