പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം

ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍ എന്നിവ സൗജന്യമായി നല്‍കും. പദ്ധതി പ്രകാരം ഒരു കുട്ടിയ്ക്ക് 370 രൂപയാണ് അനുവദിക്കുക. പുസ്തകങ്ങളും നോട്ടുബുക്കുകളും സ്‌കൂള്‍ സൊസൈറ്റികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള തുക സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് മുന്‍കൂറായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാം.

No comments:

Post a Comment