വിദ്യാരംഗം


കൊപ്പം ഗവ:ഹൈസ്ക്കൂള്‍
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പ്രശസ്ത ചെറുകഥാകൃത് പി.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു



മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി. സുരേന്ദ്രന്‍.. മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം

പി. സുരേന്ദ്രന്‍ രചിച്ച ജലസന്ധി എന്ന കൃതിക്കാണ് 2003-ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്

1961 നവംബര്‍ 4ന് മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരന്‍ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് 1988ല്‍ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെവിവിധപ്രദേശങ്ങളിലും, നേപ്പാളിലുംനടത്തിയ യാത്രകളുടെ അനുഭവങ്ങള്‍ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ല്‍ടി, ടി.ടി.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
പ്രധാന രചനകള്‍

ചെറുകഥാസമാഹാരങ്ങൾ

  • പിരിയന്‍ ഗോവണി
  • ഭൂമിയുടെ നിലവിളി
  • ഹരിത വിദ്യാലയം
  • കറുത്ത പ്രാര്‍ത്ഥനകള്‍
  • അഭയാര്‍ത്ഥികളുടെ പൂന്തോട്ടം
  • ജലസന്ധി

നോവലുകൾ

  • മഹായാനം
  • സാമൂഹ്യപാഠം
  • മായാപുരാണം
  • കാവേരിയുടെ പുരുഷന്‍
  • ജൈവം
  • ഗ്രീഷ്മമാപിനി

പുരസ്കാരങ്ങളും അംഗീകാരങ്ങളും




No comments:

Post a Comment