സ്വാതന്ത്ര്യദിനാഘോഷം 2014
കൊപ്പം ഗവ: ഹൈസ്ക്കൂളില്‍ സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.അബ്ദുല്‍റഹിമാന്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ.വി ഷംസുദ്ധീന്‍,എക്സിക്യൂട്ടീവ് മെമ്പര്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ 1857 മുതല്‍ 1947വരെയുള്ള ചരിത്രസംഭവങ്ങള്‍ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദര്‍ശനവും മള്‍ട്ടിമീഡിയ ക്വിസ് മത്സരവും നടന്നു.ക്വിസ് മത്സരത്തില്‍ അമൃത.കെ(10D),ശരത്കൃഷ്ണന്‍.ഇ(9J),കാര്‍ത്തിക്.ആര്‍(10J)എന്നിവര്‍ യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ദേശഭക്തിഗാനാലാപനവും പായസവിതരണവും നടന്നു
No comments:
Post a Comment