പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളില്‍ ഹൈസ്കൂളുകള്‍ ആറാം പ്രവര്‍ത്തി ദിന
കണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ അതേ ദിവസം തന്നെ ഹരിശ്രീ വെബ്പോര്‍ട്ടലില്‍
അപ്‌ലോഡ് ചെയ്യേണ്ടതാണ് . സ്കൂള്‍ കോഡ് യൂസര്‍നാമമായിരിക്കും.
പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്തത് സ്കൂള്‍ മെയിലുകളിലേക്ക് അറിയിച്ചിട്ടുണ്ട്.
- Mock Data Entry ഇന്നു കൂടി നടത്താവുന്നതാണ്.
- ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ആറാം പ്രവര്‍ത്തി ദിവസവിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
- അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ ശരിയാണെന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാവൂ (Click Here to Finalize your Data Entry എന്ന ബട്ടണ്‍ അമര്‍ത്താവൂ).
- 2009 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ നല്‍കിയ ആറാം പ്രവര്‍ത്തിദിവസ റിപ്പോര്‍ട്ടപകള്‍ ഹരിശ്രീ സൈറ്റിലെ 6th Day Reportഎന്ന ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്. ഈ പേജ് തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന പേജില്‍ സ്കൂള്‍ കോഡ് നല്‍കി View Report എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി
- വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ ഹരിശ്രീ ഹെല്‍പ്പ് ഫയലിലുണ്ട്
No comments:
Post a Comment