say and revaluation


SSLC 2014 - Say Exam and Re-Valuation Details

സേ പരീക്ഷയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 28 വരെ അപേക്ഷിക്കാം
എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാവാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 12 മുതല്‍ 17 വരെ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സേ പരീക്ഷ നടത്തും. മെയ് അവസാന വാരം ഫലപ്രഖ്യാപനവുമുണ്ടാകും. ഈ വര്‍ഷം പൊതുപരീക്ഷ എഴുതിയ സ്‌കൂളില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 28 വരെ അപേക്ഷ സ്വീകരിക്കും. എസ്.എസ്.എല്‍.സി, എസ്. എസ്.എല്‍.സി. (എച്ച്.), ടി. എച്ച് .എസ്. എല്‍. സി, ടി. എച്ച്. എസ്. എല്‍. സി. (എച്ച് .), . എച്ച്. എസ്. എല്‍. സി പരീക്ഷയില്‍ യോഗ്യത നേടാനാവാത്തവര്‍ക്കായാണ് സേ പരീക്ഷ നടത്തുന്നത്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എന്നിവയ്ക്കായി ഏപ്രില്‍ 24 മുതല്‍ 28 ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷ നല്കാം. ഇതേ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 28 ന് വൈകിട്ട് നാലിന് മുമ്പ് നല്കുകയും വേണം. പുനര്‍മൂല്യ നിര്‍ണയത്തിന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സൂക്ഷ്മ പരിശോധനക്ക് 50 രൂപയും ആണ് പേപ്പര്‍ ഒന്നിന് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലവും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിയും മെയ് 31 ന് മുമ്പ് നല്കും. പുനര്‍മൂല്യ നിര്‍ണയത്തിലും സൂക്ഷ്മപരിശോധനയിലും ഗ്രേഡ് വ്യത്യാസം ലഭിച്ചാല്‍ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സേ പരീക്ഷ മേയ് 12 മുതല്‍
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും. ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും.

No comments:

Post a Comment